Kerala
ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക തട്ടിയ കേസ്; വനിതാ പോലീസ് ഉദ്യോഗസ്ഥ കസ്റ്റഡിയില്‍
ബേങ്ക് രേഖകളിലടക്കം കൃത്രിമം കാണിച്ച് 16.7 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥ തട്ടിയെടുത്തത്

കൊച്ചി| ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക തട്ടിയെടുത്ത കേസില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ കസ്റ്റഡിയില്‍. സീനിയര്‍ സിപിഒ ശാന്തികൃഷ്ണനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.
ബേങ്ക് രേഖകളില്‍ അടക്കം കൃത്രിമം കാണിച്ച് സിപിഒ 16.7 ലക്ഷം രൂപയാണ് കൈക്കലാക്കിയത്. യഥാര്‍ഥ തുക ബേങ്കില്‍ അടക്കാതെ രേഖകളില്‍ കൃത്രിമം കാട്ടിയാണ് ഇവര്‍ പണം തട്ടിയത്. സംഭവം പുറത്തായതോടെ് റൂറല്‍ എസ്പി ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ശാന്തി കൃഷ്ണന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.
---- facebook comment plugin here -----