Connect with us

National

ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ കാമുകനുമായി ചേര്‍ന്ന് മകനെ കൊലപ്പെടുത്തി യുവതി

കാറനുള്ളില്‍ വെച്ച് പ്രദീപിനെ ചുറ്റിക കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു

Published

|

Last Updated

കാണ്‍പൂര്‍ |  ഉത്തര്‍പ്രദേശിയില്‍ കാമുകന്റെ സഹായത്തോടെ യുവതി 23 വയസ്സുള്ള മകനെ കൊലപ്പെടനുത്തി. യുവാവിനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ശേഷം ഇത് വാഹനാപകടമായി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്നും പോലീസ് പറഞ്ഞു. ഇരുവരുടേയും ബന്ധത്തെ മകന്‍ എതിര്‍ത്തതും, ഇന്‍ഷ്വറന്‍സ് തുക കൈക്കലാക്കാനുള്ള ശ്രമവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടത്തി

23കാരനായ പ്രദീപ് ശര്‍മ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദീപിന്റെ അമ്മ, അമ്മയുടെ കാമുകന്‍ മായാങ്ക് എന്ന ഇഷു കത്യാര്‍, മായാങ്കിന്റെ സഹോദരന്‍ ഋഷി കത്യാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബര്‍ 26-ന് കാണ്‍പൂരിലെ ദേഹതില്‍ കാറനുള്ളില്‍ വെച്ച് പ്രദീപിനെ ചുറ്റിക കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം റോഡ് അപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കാണ്‍പൂര്‍-ഇറ്റാവ ഹൈവേയില്‍ ഉപേക്ഷിക്കുകയും ചെയ്തു പ്രതികള്‍.

പ്രദീപിന്റെ അച്ഛന്റെ മരണശേഷം അമ്മയും മായാങ്കുമായുള്ള ബന്ധത്തെ പ്രദീപ് എതിര്‍ത്തിരുന്നു. പ്രദീപ് അമ്മയില്‍ നിന്ന് അകന്ന് ജോലി തേടി ആന്ധ്രാപ്രദേശിലേക്ക് പോയി.പ്രദീപിന്റെ പേരില്‍ ഇന്‍ഷ്വറന്‍സ് പോളിസികള്‍ എടുത്തിരുന്നു. ഇതിന്റെ പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.പ്രദീപിന്റെ മൃതദേഹം ഹൈവേയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

പ്രദീപിന്റെ അമ്മാവനും മുത്തച്ഛനും ഋഷിക്കും മായാങ്കിനും എതിരെ കൊലപാതക ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ അമ്മ അത് റോഡപകടമാണെന്ന് തന്നെ വാദിച്ചിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ചുറ്റിക, ഒരു അനധികൃത തോക്ക്, വാഹനം എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

 

---- facebook comment plugin here -----

Latest