Connect with us

Kerala

ബാലുശ്ശേരിയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍

കണ്ണൂര്‍ കേളകം സ്വദേശിനിയായ യുവതി മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതയായത്.

Published

|

Last Updated

കോഴിക്കോട് |  ബാലുശ്ശേരി പൂനൂരില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന (24) യാണ് മരിച്ചത്.

കണ്ണൂര്‍ കേളകം സ്വദേശിനിയായ യുവതി മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതയായത്. രണ്ടുവയസ്സുള്ള കുട്ടിയുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടുകാര്‍, ജിസ്നയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സി ഐ ടി പി ദിനേശിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

Latest