Kerala
എരഞ്ഞിപ്പാലത്ത് ആണ്‍ സുഹൃത്തിന്റെ വാടക വീട്ടില്‍ യുവതി മരിച്ച സംഭവം; യുവാവിനെതിരെ കുടുംബം
ആയിഷയെ ബഷീറുദ്ദീന്‍ മര്‍ദ്ദിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.

കോഴിക്കോട്| എരഞ്ഞിപ്പാലത്ത് യുവതിയെ ആണ്‍ സുഹൃത്തിന്റെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിനെതിരെ കുടുംബം. ആയിഷ റഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൂടെയുള്ള സുഹൃത്ത് ബഷീറുദ്ദീന്‍ അവളെ ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു. രണ്ടു വര്‍ഷമായി ഇരുവരും അടുപ്പത്തിലാണ്. ആയിഷയെ ബഷീറുദ്ദീന്‍ മര്‍ദ്ദിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. ബഷീറുദ്ദീന്‍ തട്ടിപ്പുകാരനാണ്. ഇയാള്‍ക്ക് താക്കീത് നല്‍കിയിരുന്നു. ബഷീറുദ്ദീനാണ് ആയിഷയെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് ഇയാളെ കാണാതായെന്നും ബന്ധുക്കള്‍ പറയുന്നു.
അതേസമയം ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ റഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആണ്‍ സുഹൃത്തിന്റെ വാടക വീട്ടിലെത്തിയത്. യുവതി അത്തോളി തോരായി സ്വദേശിയാണ്. ബഷീറുദ്ദീന്‍ ജിം ട്രെയിനറാണ്.