Connect with us

Techno

വിന്‍ഡോസ് 11 ഇനി സൗജന്യ അപ്ഡേറ്റായി ലഭിക്കും

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഒഎസ് നിലവില്‍ വിന്‍ഡോസ് 10 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും ലഭ്യമാകും

Published

|

Last Updated

ന്യൂഡല്‍ഹി| വിന്‍ഡോസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം ഒക്ടോബര്‍ 5 മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് മൈക്രോസോഫ്റ്റ്. വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പിസികൾക്ക് സൗജന്യ അപ്‌ഡേറ്റായി ഇത് ലഭ്യമാകും.  ഇതുകൂടാതെ വിൻഡോസ് 11 ഇൻസ്റ്റാൾ ചെയ്ത പുതിയ പി സികളും ലഭ്യമാകും.

വിന്‍ഡോസ് 10 ഒഎസില്‍ നിന്നും ഏറെ വ്യത്യസ്തതയോടെയാണ് പുതിയ ഒഎസ് എത്തിയിരിക്കുന്നത്. വിന്‍ഡോസ് 11 ഒരു പൂര്‍ണ്ണമായ ദൃശ്യ പരിഷ്‌ക്കരണം തന്നെ കൊണ്ടുവരുന്നുണ്ട്. എഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പേഴ്സനലൈസ്ഡ് ന്യൂസ് ഫീഡിനൊപ്പം  പുതിയ സെറ്റ് വിഡ്ജറ്റുകളും ഇത് നല്‍കുന്നു.

വിന്‍ഡോസ് 11, ഡയറക്റ്റ് എക്സ് 12 അള്‍ട്ടിമേറ്റ്, ഡയറക്റ്റ്‌സ്റ്റോറേജ്, ഓട്ടോ എച്ച്ഡിആര്‍ തുടങ്ങിയ ഫീച്ചറുകള്‍ക്കുള്ള സപ്പോര്‍ട്ടുമായി ഏറ്റവും മികച്ച ഗെയിമിംഗ് എക്‌സ്പീരിയന്‍സ് നല്‍കുമെന്നും മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. പിസി അല്ലെങ്കില്‍ അള്‍ട്ടിമേറ്റിനുള്ള എക്‌സ്‌ബോക്‌സ് ഗെയിം പാസുള്ള ഉപയോക്താക്കള്‍ക്ക് ഒരു നിശ്ചിത പ്രതിമാസ വിലയ്ക്ക് നൂറിലധികം ലധികം ഗെയിമുകള്‍ ആക്‌സസ് ചെയ്യാന്‍ കഴിയും.