Connect with us

Kerala

പേരാമ്പ്ര സംഘര്‍ഷം: യുഡിഎഫ് പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് സ്ഫോടക വസ്തു എറിഞ്ഞു; കേസെടുത്ത് പോലീസ്

പേരാമ്പ്ര ഇന്‍സ്പെക്ടര്‍ പി ജംഷീദിന്റെ പരാതിയിലാണ് കേസ്.

Published

|

Last Updated

കോഴിക്കോട്| പേരാമ്പ്രയിലെ യുഡിഎഫ് സംഘര്‍ഷത്തിനിടയ്ക്ക് പോലീസിനുനേരെ സ്ഫോടക വസ്തു എറിഞ്ഞതില്‍ കേസ്. വീഡിയോ ദൃശ്യങ്ങളില്‍ നിന്നും സ്ഫോടക വസ്തു എറിഞ്ഞത് കണ്ടെത്തിയതോടെയാണ് കേസെടുത്തത്. പേരാമ്പ്രയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന സംഭവത്തില്‍ പേരാമ്പ്ര ഇന്‍സ്പെക്ടര്‍ പി ജംഷീദിന്റെ പരാതിയിലാണ് കേസ്. യുഡിഎഫ് പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് ഒരാള്‍ സ്ഫോടക വസ്തു വലിച്ചെറിയുന്നതായും പോലീസ് ഉദ്യോഗസ്ഥരുടെ ഇടയില്‍ വീണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതായും കണ്ടെത്തയുകയായിരുന്നു. ഇതിന്റെ ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ സ്ഫോടനം നടന്നുവെന്ന് ആരോപിച്ച് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം എസ് കെ സജീഷ് ആരോപണമുന്നയിച്ച് രംഗത്തെത്തിയിരുന്നു.

ഫോറന്‍സിക് സംഘവും പോലീസും തിങ്കളാഴ്ച വൈകിട്ട് പേരാമ്പ്രയില്‍ പരിശോധന നടത്തിയിരുന്നു. ഡിവൈഎസ്പി എന്‍ സുനില്‍കുമാര്‍, പി ജംഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് പേരാമ്പ്ര മെയിന്‍ റോഡില്‍ പരിശോധന നടത്തിയത്. സംഘര്‍ഷത്തിനിടയില്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ നിരവധി തവണ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പോലീസ് പ്രയോഗിച്ചിരുന്നു. അതുകൊണ്ട് സ്ഫോടനം എങ്ങനെയെന്നത് വ്യക്തമായിരുന്നില്ല. ദൃശ്യങ്ങള്‍ വന്നതോടെ സ്ഫോടനത്തില്‍ വ്യക്തത വരികയായിരുന്നു.

 

 

 

Latest