National
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു സുരക്ഷാസേന
നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് സുരക്ഷസേന വധിച്ചത്.
ശ്രീനഗര്‍| ജമ്മു കശ്മീരിലെ കുപ്വാരയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചു. നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് സുരക്ഷസേന വധിച്ചത്.
ഇന്നലെ രാത്രി നിയന്ത്രണരേഖയിലുണ്ടായ സംശയാസ്പദമായ നീക്കങ്ങള്‍ സൈന്യത്തില്‍ ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്നുള്ള ഓപ്പറേഷനിലാണ് ഭീകരരെ വധിക്കുന്നതിലേക്കെത്തിച്ചത്. സംഭവസ്ഥലത്ത് തിരച്ചില്‍ തുടരുന്നതായും സൈന്യം അറിയിച്ചു. ശൈത്യകാലം ആരംഭിക്കുന്നതിന് മുന്നോടിയായി നിയന്ത്രണ രേഖയില്‍ (എല്‍ഒസി) ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.







