Connect with us

Eduline

പ്ലാസ്റ്റിക് എൻജിനീയറിംഗിൽ അനന്തസാധ്യതകൾ

ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് പ്രവേശനം.

Published

|

Last Updated

പ്ലാസ്റ്റിക് പ്രൊസസ്സിംഗ് വ്യവസായത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് ഈ മേഖലയിലെ മുൻനിര സ്ഥാപനങ്ങളിലൊന്നായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി (സിപെറ്റ്)യിൽ പഠനത്തിന് അവസരം.

പെട്രോകെമിക്കൽസ് എൻജിനീറിംഗ്, ടെക്‌നോളജി വിഭാഗത്തിൽ കേന്ദ്ര കെമിക്കൽസ് പെട്രോകെമിക്കൽസ് വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് സിപെറ്റ്. ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് പ്രവേശനം.

പ്ലാസ്റ്റിക് പ്രൊസസ്സിംഗ് ആൻഡ് ടെസ്റ്റിംഗ്, പ്ലാസ്റ്റിക് മോൾഡ് ഡിസൈൻ, പ്ലാസ്റ്റിക് ടെക്‌നോളജി തുടങ്ങി വിവിധ വിഷയങ്ങളിൽ പഠനത്തിനും പരിശീലനത്തിനുമാണ് അവസരം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കൊച്ചി ക്യാമ്പസിലടക്കം വിവിധ സ്ഥാപനങ്ങളിലായി പ്ലേസ്‌മെന്റ് സാധ്യതകളുമുണ്ട്. മറ്റ് ക്യാമ്പസുകളുടെ വിവരങ്ങളും കോഴ്‌സ് വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് പ്രൊസസ്സിംഗ് ആൻഡ് ടെസ്റ്റിംഗ്

  • കാലാവധി: രണ്ട് വർഷം (നാല് സെമസ്റ്റർ)
  • യോഗ്യത: സയൻസിൽ ത്രിവത്സര ബിരുദം. (അവസാന വർഷക്കാർക്കും പരീക്ഷാഫലം
  • കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം). പ്രായപരിധിയില്ല.

പോസ്റ്റ് ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് മോൾഡ് ഡിസൈൻ

  • കാലാവധി: ഒന്നര വർഷം (മൂന്ന് സെമസ്റ്റർ).
  • യോഗ്യത: ത്രിവത്സര ഡിപ്ലോമ. (മെക്കാനിക്കൽ/ പ്ലാസ്റ്റിക്‌സ്/പോളിമർ / ടൂൾ/ പ്രൊഡക്ഷൻ/ ഓട്ടോമോബൈൽ എൻജിനീയറിംഗ്, മെക്കട്രോണിക്സ്/ ഓട്ടോ മൊബൈൽ/ടൂൾ ആൻഡ് ഡൈ മേക്കിംഗ്/ പെട്രോകെമിക്കൽസ് ഇൻഡസ്ട്രിയൽ/ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ്/ ടെക്‌നോളജി) അല്ലെങ്കിൽ ഡി പി എം ടി/ഡി പി ടി (സിപെറ്റ്) അല്ലെങ്കിൽ തത്തുല്യം.
    (അവസാന വർഷക്കാർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം). പ്രായപരിധിയില്ല.

ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് മോൾഡ് ടെക്‌നോളജി

  • കാലാവധി: മൂന്ന് വർഷം (ആറ് സെമസ്റ്റർ).
  • യോഗ്യത: പത്താം ക്ലാസ്സ് വിജയം. (അവസാന വർഷക്കാർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കുംഅപേക്ഷിക്കാം). പ്രായപരിധിയില്ല.

ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് സ് ടെക്‌നോളജി

  • കാലാവധി: മൂന്ന് വർഷം (ആറ് സെമസ്റ്റർ).
  • യോഗ്യത: പത്താം ക്ലാസ്സ് വിജയം. (അവസാന വർഷക്കാർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം). പ്രായപരിധിയില്ല.
  • അപേക്ഷാ ഫീസ്: 500 രൂപ (ജനറൽ/ ഒ ബി സി/ ഒ ബി സി- എൻ സി എൽ, ഇ ഡബ്ല്യു എസ്).
    250 രൂപ (എസ് സി/എസ് ടി)
  • അപേക്ഷാഫീസ് ഓൺലൈനായി അടക്കാം.

പ്രവേശനം

സിപെറ്റ് അഡ്മിഷൻ ടെസ്റ്റ് വഴിയാണ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ജൂൺ ഏഴിന് പരീക്ഷ നടക്കും.

അഡ്മിഷൻ പോർട്ടലിൽ മാതൃകാ ചോദ്യക്കടലാസ് ലഭ്യമാണ്. പരീക്ഷാകേന്ദ്രങ്ങൾ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ജൂൺ മൂന്ന് മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. (പരീക്ഷയുടെ വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും).

അപേക്ഷ- സിപെറ്റ് വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 28.

വെബ്‌സൈറ്റ്: https://www.cipet.gov.in/

Latest