Connect with us

Kerala

'കണ്ടാല്‍ സുന്ദരനാണെങ്കിലും ഉള്ളില്‍ ചെകുത്താനാണ്'; മുഖ്യമന്ത്രി വി ഡി സതീശനെതിരെ അധിക്ഷേപ വാക്കുകളുമായി എം എം മണി

നന്നായി ചിരിക്കും. ചിരി കണ്ടാല്‍ വീണുപോകും. പക്ഷേ ഒന്നാന്തരം തട്ടിപ്പുകാരനാണെന്നും എംഎം മണി

Published

|

Last Updated

തൊടുപുഴ  | മുഖ്യമന്ത്രി വി ഡി സതീശനെതിരെ അധിക്ഷേപ പ്രസ്താവനയുയമായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം എം മണി. കണ്ടാല്‍ സുന്ദരനാണെങ്കിലും ഉള്ളില്‍ ചെകുത്താന്റെ സ്വഭാവമാണ് വി ഡി സതീശനെന്നായിരുന്നു എംഎം മണിയുടെ പരാമര്‍ശം .വി ഡി സതീശന്‍ ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളാണ്. എല്ലാവര്‍ക്കും സൗജന്യം നല്‍കുമെന്നു പറഞ്ഞ് അധികാരത്തിലെത്തി എല്ലാവരേയും പറ്റിച്ചെന്നും എം എം മണി പറഞ്ഞു. മൂന്നാറില്‍ നടന്ന പൊതു പരിപാടിയില്‍ ആയിരുന്നു എംഎം മണിയുടെ പരാമര്‍ശം.

വിഎസ് അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും ഗവണ്‍മെന്റ് നടപ്പിലാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാനാണ് വി ഡി സതീശന്റെ ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ഈ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ വിട്ടുവീഴ്ചയില്ലാതെ പോരാടുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന ആളാണ് വി ഡി സതീശന്‍. കണ്ടാല്‍ സുന്ദരനാണെങ്കില്‍ പോലും ഉള്ളില്‍ ചെകുത്താന്റെ സ്വഭാവമാണ് അദ്ദേഹത്തിനുള്ളത്. നന്നായി ചിരിക്കും. ചിരി കണ്ടാല്‍ വീണുപോകും. പക്ഷേ ഒന്നാന്തരം തട്ടിപ്പുകാരനാണെന്നും എംഎം മണി ആരോപിച്ചു

Content Highlights: CPM leader MM Mani courted controversy by making insulting remarks against Chief Minister VD Satheesan during a public event in Munnar. Mani claimed that despite his pleasant appearance, Satheesan possesses a devilish nature and cheats the public. He urged workers to defeat the government’s policies.

Latest