wild elephant
മലപ്പുറത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടാനകൾ; വാഹനങ്ങൾ തകർത്തു
കൂട്ടംതെറ്റിയെത്തിയ കാട്ടാനകൾ ഭീതി പരത്തി.

മലപ്പുറം | കാളികാവ് തുവ്വൂരിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാനകളെത്തി. പറയൻ മേടിൽ നിന്നുമിറങ്ങിയ പിടിയാനയും കുട്ടിയാനയുമാണ് ഇരിങ്ങാട്ടിരി വഴി തുവ്വൂർ വെള്ളോട്ടുപാറയിലെത്തിയത്. ആനകൾ ബൈക്കുകൾ തകർത്തു.
കൂട്ടംതെറ്റിയെത്തിയ കാട്ടാനകൾ ഭീതി പരത്തി. ആനകളെ കണ്ട് ഭയന്ന് ഓടുന്നതിനിടെ ഒരാൾക്ക് പരുക്കേറ്റു. കാട്ടാനകളെ തിരിച്ച് കാട്കയറ്റാനുള്ള ശ്രമം നടത്തുന്നുണ്ട്. കരുവാരക്കുണ്ട്, മേലാറ്റൂർ, പാണ്ടിക്കാട് സ്റ്റേഷനുകളിലെ പോലീസുകാരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണിത്.
---- facebook comment plugin here -----