Connect with us

Kerala

ആഗോള അയ്യപ്പ സംഗമം എന്തിന്, സ്‌പോണ്‍സര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നതെന്തിന്; ചോദ്യങ്ങളുമായി ഹൈക്കോടതി

മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യമെന്നു സര്‍ക്കാര്‍

Published

|

Last Updated

കൊച്ചി | ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, എന്താണ് പരിപാടിയുടെ ഉദ്ദേശമെന്നും കോടതി ആരാഞ്ഞു.സംഗമത്തിന് ആരാണ് പേരിട്ടതെന്നും എന്തിനാണ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ പരിപാടി സംഘടിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു

ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കി.

അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഹരജി ഫയിലില്‍ സ്വീകരിച്ച കോടതി സംഗമവുമായി ബന്ധപ്പെട്ട ഫണ്ടുസമാഹരണവും വരവുചെലവുകളും സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും സര്‍ക്കാരിനോടും നിര്‍ദേശിച്ചു.

 

Latest