Connect with us

National

വൈറ്റ് ഹൗസ് വെടിവെപ്പ്; പരുക്കേറ്റ നാഷണല്‍ ഗാര്‍ഡ് അംഗം മരിച്ചു

വെടിവെപ്പില്‍ ഗുരുതര പരുക്കേറ്റ് മറ്റൊരു നാഷണല്‍ ഗാര്‍ഡ് അംഗമായ ആന്‍ഡ്രൂ വൂള്‍ഫ് (24) ആശുപത്രിയില്‍ ചികിത്സയിലാണ്

Published

|

Last Updated

വാഷിങ്‌ടന്‍ |  അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന നാഷണല്‍ ഗാര്‍ഡ് അംഗം മരിച്ചു. വെസ്റ്റ് വിര്‍ജീനിയ സ്വദേശി സാറാ ബെക്ക്‌സ്‌ട്രോം (20) ആണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.വെടിവെപ്പില്‍ ഗുരുതര പരുക്കേറ്റ് മറ്റൊരു നാഷണല്‍ ഗാര്‍ഡ് അംഗമായ ആന്‍ഡ്രൂ വൂള്‍ഫ് (24) ആശുപത്രിയില്‍ ചികിത്സയിലാണ്

വെടിവെപ്പ് നടത്തിയ റഹ്മാനുല്ല ലഖന്‍വാള്‍ (29) അഫ്ഗാന്‍ യുദ്ധകാലത്ത് യുഎസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചയാളാണെന്ന് സിഐഎ സ്ഥിരീകരിച്ചു. റഹ്മാനുല്ല യുഎസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണെന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലും സ്ഥിരീകരിച്ചു. താലിബാനെതിരായ പോരാട്ടത്തില്‍ യുഎസ് സൈന്യത്തെ സഹായിച്ചവര്‍ക്ക് യുഎസിലേക്ക് കുടിയേറുന്നതിന് ബൈഡന്‍ ഭരണകൂടം അനുവദിച്ച പദ്ധതി വഴി 2021 ലാണ് റഹ്മാനുള്ള അമേരിക്കയിലെത്തുന്നത്. വെടിവെപ്പില്‍ എഫ്ബിഐ അന്വേഷണം നടത്തി വരികയാണ്. പരുക്കേറ്റ റഹ്മാനുല്ല ലഖന്‍വാള്‍ കസ്റ്റഡിയില്‍ ചികിത്സയിലാണ്.

---- facebook comment plugin here -----

Latest