Techno
സെൻസിറ്റീവ് വിവരങ്ങൾ ശേഖരിക്കുന്നില്ലെന്ന് വാട്സ്ആപ്പ്
ഫോൺ നമ്പറും ഫോട്ടോയും മാത്രമേ പരിശോധിക്കുന്നുള്ളൂവെന്നും കമ്പനി

ന്യൂഡൽഹി | ഉപഭോക്താക്കളുടെ ഫോൺ നമ്പറും ഫോട്ടോയും മാത്രമേ തങ്ങൾ പരിശോധിക്കുന്നുള്ളൂവെന്നും സെൻസിറ്റീവ് വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും വാട്‌സ്ആപ്പ്. വാടസ്ആപ്പിൻ്റെ സ്വകാര്യതാ നയം ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയെ കമ്പനി ഇക്കാര്യം അറിയിച്ചത്.
ജസ്റ്റിസുമാരായ കെ എം ജോസഫ്, അജയ് റസ്‌തോഗി, അനിരുദ്ധ ബോസ്, ഋഷികേശ് റോയ്, സി ടി രവികുമാർ എന്നിവരടങ്ങിയ ഭരണഘടന ബഞ്ച് മുമ്പാകെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2017ലാണ് കേസ് ഭരണഘടനാ ബഞ്ചിന് വിട്ടത്. ബജറ്റ് സമ്മേളനത്തിൻ്റെ രണ്ടാം പകുതിയിൽ വിവര സംരക്ഷണ ഭേദഗതി ബിൽ വരുന്നതിനാൽ കേന്ദ്രവും വാട്‌സ്ആപ്പും കേസ് പരിഗണിക്കുന്നത് മാറ്റിവെക്കാൻ ബഞ്ചിനോട് ആവശ്യപ്പെട്ടു.
---- facebook comment plugin here -----