Connect with us

Malappuram

നമ്മൾ ഇന്ത്യൻ ജനത; ബഹുജന പങ്കാളിത്തത്തോടെ ഗ്രാമങ്ങളിൽ എസ് എസ് എഫ് പീപ്പിൾ കോണ്ഫറൻസ് 

മലപ്പുറം വെസ്റ്റ് ജില്ലയിൽ 800ലധികം ഗ്രാമങ്ങളിൽ പീപ്പിൾ കോണ്ഫറൻസ് നടക്കും

Published

|

Last Updated

കോട്ടക്കൽ | നമ്മൾ ഇന്ത്യൻ ജനത എന്ന ശീർഷകത്തിൽ ഏപ്രിൽ 29നു കണ്ണൂരിൽ നടക്കുന്ന ഗോൾഡൻ ഫിഫ്റ്റി വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി പീപ്പിൾ കോണ്ഫറൻസ് സജീവമാവുന്നു. മലപ്പുറം വെസ്റ്റ് ജില്ലയിൽ 800ലധികം ഗ്രാമങ്ങളിലാണ് പീപ്പിൾ കോണ്ഫറൻസ് എന്ന പേരിൽ പൊതുജന സമ്മേളനങ്ങൾ നടക്കുന്നത്.
മത- ജാതി ഭേദമന്യേ നമ്മുടെ നാട്ടിൽ നില നിർത്തിപ്പോന്ന സൗഹൃദ ജീവിതം ചർച്ച ചെയ്യുന്നതാണ് സമ്മേളനങ്ങൾ. ഗോൾഡൻ ഫിഫ്റ്റി ആഘോഷിക്കുന്ന എസ് എസ് എഫിനെ പരിചയപ്പെടുത്തുന്ന പ്രഭാഷണവും നടക്കും.
പരപ്പനങ്ങാടി അരിയല്ലൂരിൽ  നടന്ന പീപ്പിൾ കോണ്ഫറൻസ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ്‌ സ്വാദിഖ് തെന്നല ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സാധിച്ച വിപ്ലവം എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി ഇല്യാസ് സഖാഫി പ്രസംഗിച്ചു. ജില്ലാ സെക്രെട്ടറിമാരായ അഫ്സൽ വളാഞ്ചേരി, ടി അബൂബക്കർ, എസ് എസ് എഫ് പരപ്പനങ്ങാടി ഡിവിഷൻ പ്രസിഡന്റ് സുഹൈൽ നുസ്‌രി സംസാരിച്ചു. അരിയല്ലൂർ യൂണിറ്റ് ഗോൾഡൻ ഫിഫ്റ്റി സംഘാടക സമിതി ചെയർമാൻ അസീസ് പള്ളിയാളിൽ അധ്യക്ഷത വഹിച്ചു.