Connect with us

Kerala

വയനാട് ദുരന്തം: ഒറ്റപ്പെട്ടവരെ ചേർത്തുപിടിക്കാൻ ഓർഫനേജ് കൺട്രോൾ ബോർഡ്

2,000 സ്ഥാപനങ്ങളിൽ സൗകര്യമൊരുക്കും

Published

|

Last Updated

കോഴിക്കോട് | ഉരുൾപൊട്ടലിൽ പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോ ൾ ബോർഡ്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് പുതിയ വീട് തയ്യാറാകുന്നതിനിടക്ക് ആശ്വാസമേകാനാണ് ബോർഡിന്റെ തീരുമാനം. ബോർഡിന് കീഴിലുള്ള രണ്ടായിരത്തോളം സ്ഥാപനങ്ങളിൽ ഇവർക്ക് താമസ സൗകര്യമൊരുക്കാൻ തയ്യാറാണെന്ന് ചെയർമാൻ എൻ അലി അബ്ദുല്ല വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ബോർഡിന്റെ അംഗീകാരത്തോട് കൂടി പ്രവർത്തിക്കുന്ന വ്യത്യസ്ത കാറ്റഗറിയിലുള്ള സ്ഥാപനങ്ങളിൽ കുട്ടികൾ, വൃദ്ധർ, അഗതികൾ തുടങ്ങിയവരെ സംരക്ഷിക്കാനും കുട്ടികൾക്ക് വിദ്യാഭ്യാസമടക്കമുള്ള സൗകര്യങ്ങൾ നൽകാനും കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓരോ മത വിഭാഗത്തിലും പെട്ടവർക്ക് അവരുടെ താത്പര്യത്തിനനുസരിച്ച സ്ഥാപനങ്ങളിൽ അവസരം നൽകും. വീടുകളിൽ വെച്ച് തന്നെ അനാഥരായ കുട്ടികൾക്ക് ആശ്വാസമേകുന്ന ഹോംകെയർ പദ്ധതിയും വിവിധ അനാഥശാലകൾ നടപ്പാക്കുന്നുണ്ട്. അത്തരം സൗകര്യങ്ങളും ആവശ്യമെങ്കിൽ ഇവർക്ക് ഏർപ്പെടുത്തും. ബോർഡിന് കീഴിൽ മറ്റുജില്ലകളിൽ സേവനം ചെയ്യുന്ന കൗൺസലർമാരെ ജില്ലാ ഭരണകൂടത്തിന്റെ ആവശ്യാനുസരണം വയനാട്ടിലേക്ക് വിട്ടു നൽകും.

വാർത്താസമ്മേളനത്തിൽ അംഗങ്ങളായ അഡ്വ. പി ടി എ റഹീം എം എൽ എ, പ്രൊഫ. ഇമ്പിച്ചിക്കോയ, നസീമ ജമാലുദ്ദീൻ എന്നിവർ പങ്കെടുത്തു.