Kerala
ലഹരിക്കേസ്: പോലീസിന് തിരിച്ചടി; നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് പരിശോധനയില്‍ തെളിയിക്കാനായില്ല
ഹോട്ടലില്‍ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്
കൊച്ചി| നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസില്‍ പോലീസിന് തിരിച്ചടി. ഷൈന്‍ ലഹരി ഉപയോഗിച്ചുവെന്ന് പോലീസിന് പരിശോധനയില്‍ തെളിയിക്കാനായില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് ഷൈനിന് അനുകൂലമായാണ് വന്നിരിക്കുന്നത്. ഇതോടെ ഷൈനിനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ പോലീസ് നിയമോപദേശം തേടും.
ഹോട്ടലില്‍ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഷൈന്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയത് വലിയ വിവാദമായിരുന്നു. താന്‍ ലഹരി ഉപയോഗിക്കാറുണ്ടായിരുന്നെന്ന് ഷൈന്‍ മൊഴി നല്‍കിയിട്ടുമുണ്ട്. കൊച്ചി നോര്‍ത്ത് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഷൈനും സുഹൃത്ത് അഹമ്മദ് മുര്‍ഷാദുമാണ് പ്രതികള്‍.


