Connect with us

Vizhinjam port construction and strike

രാഹുല്‍ ഗാന്ധിയുമായി വിഴിഞ്ഞം സമരക്കാര്‍ കൂടിക്കാഴ്ച നടത്തി

എന്തിനാണ് വിഴിഞ്ഞം സമരമെന്ന് രാഹുലിനെ ബോധ്യപ്പെടുത്തിയെന്ന് യൂജിന്‍ പെരേര

Published

|

Last Updated

തിരുവനന്തപുരം ‌ ഭാരത് ജോഡോ യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി വിഴിഞ്ഞം സമര സമിതി ഭാരവാഹികള്‍ ചര്‍ച്ച നടത്തി. രാഹുലുമായുള്ള ചര്‍ച്ച ഫലപ്രദമാണെന്നും തുറന്ന മനസ്സോടെ അദ്ദേഹം തങ്ങളുടെ പ്രശ്‌നങ്ങള്‍കേട്ടുവെന്നും വിഴിഞ്ഞം സമര സമിതി നേതാവ് യൂജിന്‍ പെരേര പറഞ്ഞു. എന്തിനാണ് വിഴിഞ്ഞം സമരമെന്ന് രാഹുല്‍ ഗാന്ധിയെ ബോധ്യപ്പെടുത്തി. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്ക് നിവേദനം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. വിഴിഞ്ഞം സമരത്തില്‍ കെ പി സി സി അവരുടെ നിലപാട് വ്യക്തമാക്കണമെന്നും യൂജിന്‍ പെരേര ആവശ്യപ്പെട്ടു.

നേരത്തെ രാഹുലമായി വിഴിഞ്ഞം സമരസമിതി നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ ചില അനിശ്ചിതത്വമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി ബിഷപ്പ് ഹൗസില്‍ എത്തണമെന്ന് ലത്തീന്‍ അതിരൂപത നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് പ്രായോഗികമല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ പോകാത്തതെന്നും നേതാക്കള്‍ അറിയിച്ചു. സമര സമിതി പ്രവര്‍ത്തകര്‍ രാഹുല്‍ ഉള്ളിടത്തേക്ക് വന്നാല്‍ കൂടിക്കാഴ്ചയാകാമെന്ന് നേതാക്കള്‍ അറിയിച്ചു. തുടര്‍ന്ന് ലത്തീന്‍ അതിരൂപത യോഗം ചേര്‍ന്നാണ് രാഹുലിനെ കാണാന്‍ പോകുകയായിരുന്നു.