Connect with us

Kerala

മകളുടെയും കൊച്ചുമകളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണം; ആവശ്യവുമായി വിപഞ്ചികയുടെ മാതാവ്

അവരെ ജന്മനാട്ടില്‍ സംസ്‌കരിക്കണമെന്നാണ് ആഗ്രഹം. മൃതദേഹങ്ങള്‍ ഷാര്‍ജയില്‍ സംസ്‌കരിക്കണമെന്ന് വിപഞ്ചികയുടെ ഭര്‍ത്താവ്‌ നിധീഷിന് എന്തിനാണ് പിടിവാശിയെന്ന് മനസ്സിലാവുന്നില്ല.

Published

|

Last Updated

കൊല്ലം | ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മകള്‍ വിപഞ്ചികയുടെയും കൊച്ചുമകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണമെന്ന് മാതാവ് ശൈലജ ആവശ്യപ്പെട്ടു. അവരെ ജന്മനാട്ടില്‍ സംസ്‌കരിക്കണമെന്നാണ് ആഗ്രഹം. കുഞ്ഞിന്റെ മൃതദേഹം വിട്ടുകിട്ടിയെന്നും ഷാര്‍ജയില്‍ സംസ്‌കാരം നടത്താന്‍ തീരുമാനമായെന്നും വിപഞ്ചികയുടെ ഭര്‍ത്താവായ നിധീഷ് അറിയിച്ചതായി ശൈലജ പറഞ്ഞു. എന്നാല്‍ മകളുടെയും കൊച്ചു മകളുടെയും മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ് താത്പര്യം. വിഷയത്തില്‍ കോണ്‍സുലേറ്റ് ഇടപെടണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു.

മൃതദേഹം നാട്ടിലെത്തിച്ച ശേഷം നിധീഷിന്റെ വീട്ടില്‍ സംസ്‌കരിച്ചാലും കുഴപ്പമില്ല. മൃതദേഹങ്ങള്‍ ഷാര്‍ജയില്‍ സംസ്‌കരിക്കണമെന്ന് നിധീഷിന് എന്തിനാണ് പിടിവാശിയെന്ന് മനസ്സിലാവുന്നില്ലെന്നും ശൈലജ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചികയെയും മകള്‍ വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫയലിങ് ക്ലര്‍ക്കായി ജോലിചെയ്തു വരികയായിരുന്നു വിപഞ്ചിക.