Connect with us

National

കരൂരിലേക്ക് പോകാന്‍ വിജയ്ക്ക് അനുമതിയില്ല; അറസ്റ്റ് ആവശ്യപ്പെട്ട് കരൂരില്‍ പോസ്റ്ററുകള്‍

വന്‍ ജനാവലി ഉണ്ടായിട്ടും മുന്‍കരുതല്‍ എടുത്തില്ലെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

|

Last Updated

ചെന്നൈ |  റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേര്‍ മരിച്ച കരൂരിലേക്ക് പോകാന്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയിന് അനുമതി നിഷേധിച്ച് പോലീസ്. സുരക്ഷാ കാരണങ്ങളും, വിജയ് സ്ഥലത്ത് എത്തിയാല്‍ ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്നങ്ങളും പരിഗണിച്ചാണ് പോലീസ് അനുമതി നിഷേധിച്ചത്. ഇന്നലെയാണ് വിജയ് അനുമതിക്കായി പോലീസുമായി ബന്ധപ്പെട്ടതെന്ന് ടിവികെ നേതാക്കള്‍ പറഞ്ഞു.

വിജയുടെ റാലിക്കായി സ്ഥലം അനുവദിച്ചതില്‍ പോലീസിന് വീഴ്ചയുണ്ടായെന്നും 10 മണിയോടെ വന്‍ ജനാവലി ഉണ്ടായിട്ടും മുന്‍കരുതല്‍ എടുത്തില്ലെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനായിരം പേര്‍ക്കാണ് അനുമതി തേടിയതെങ്കിലും ടിവികെ റാലികളുടെ സ്വഭാവം പരിഗണിച്ചുകൊണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച പറ്റി. അടിയന്തര സാഹചര്യം നേരിടാനുള്ള സജ്ജീകരണങ്ങളുണ്ടായിരുന്നില്ല. ദുരന്തമുണ്ടായ വേലുച്ചാമിപുരത്ത് അരലക്ഷത്തിലേറെ പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

അതിനിടെ വിജയ്‌ക്കെതിരെ കരൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിരപരാധികളായ ആളുകളുടെ മരണത്തിന് ഉത്തരവാദിയായ വിജയിനെ അറസ്റ്റ് ചെയ്യണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. വിദ്യാര്‍ഥി കൂട്ടായ്മയുടെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്

 

---- facebook comment plugin here -----

Latest