Connect with us

National

തമിഴ്‌നാട്ടില്‍ ടി വി കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വിജയ്; പോരാട്ടം ഡി എം കെയും ടി വി കെയും തമ്മിലെന്ന് ജനറല്‍ കൗണ്‍സില്‍

മഹാബലിപുരത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പ്രഖ്യാപനം

Published

|

Last Updated

ചെന്നൈ | 2026 തമിഴ്നാട് തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ടി വി കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സൂപ്പര്‍ സ്റ്റാര്‍ വിജയ് ആയിരിക്കുമെന്ന് മഹാബലിപുരത്ത് ചേര്‍ന്ന ടി വി കെ ജനറല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പു പോരാട്ടും മുഖ്യമായും ഭരണകക്ഷിയായ ഡി എം കെയും പുതിയ രാഷ്ട്രീയ കക്ഷിയായ ടി വി കെയും തമ്മില്‍ ആയിരിക്കുമെന്നും വിലയിരുത്തി.

എ ഐ എ ഡി എംകെ സഖ്യ ശ്രമങ്ങള്‍ ടി വി കെ തള്ളിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി വിജയ് തന്നെയെന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. കരൂര്‍ ദുരന്തത്തിന് പിന്നാലെ ടി വി കെ ബിജെപിയുമായി സഖ്യത്തിലേക്കു നീങ്ങുന്ന എന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടാണ്ട് ടി വി കെയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി പ്രഖ്യാപനം.

കരൂര്‍ ദുരന്തത്തിന് കാരണം സ്റ്റാലിനും ഡി എം കെയുമെന്ന് ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ നടന്‍ വിജയ് ആരോപിച്ചു. തന്റെ പാര്‍ട്ടിയുടെ റാലികളില്‍ സര്‍ക്കാര്‍ അന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇപ്പോള്‍ നേരിടുന്ന തടസ്സങ്ങള്‍ താല്‍ക്കാലികമെന്നും അവയെല്ലാം മറികടക്കുമെന്നും ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടന്നും വിജയ് കുറ്റപ്പെടുത്തി.

ഇതോടെ 2026 ല്‍ തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കും എന്ന് വ്യക്തമായി. കരൂര്‍ ദുരന്തത്തിന് പിന്നാലെ നിര്‍ജീവമായിരുന്ന ടി വി കെ 28അംഗ പുതിയ നിര്‍വ്വാഹക സമിതി രൂപീകരിച്ചിരുന്നു. അതിനു ശേഷമുള്ള ആദ്യ പ്രധാന യോഗമാണ് നടന്നത്.

 

---- facebook comment plugin here -----

Latest