National
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യസഖ്യം സ്ഥാനാര്‍ത്ഥി
തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയുടെ പേര് മുന്നോട്ടുവെച്ചത്.

ന്യൂഡല്‍ഹി|ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയെ ഇന്തന്‍ഡ്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സുപ്രീം കോടതി മുന്‍ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്‍ശന്‍ റെഡ്ഡി. തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയുടെ പേര് മുന്നോട്ടുവെച്ചത്. 21ന് നോമിനേഷന്‍ സമര്‍പ്പിക്കുമെന്ന് ഇന്‍ഡ്യ സഖ്യം അറിയിച്ചു.
ആശയപരമായ യുദ്ധമാണ് നടക്കുന്നത്. ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളെയും സംരക്ഷിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയാണ് ബി സുദര്‍ശന്‍ റെഡ്ഡി എന്നും എല്ലാവരും ഈ പേരിനെ അംഗീകരിച്ചുവെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.
---- facebook comment plugin here -----