Obituary
വർക്കല സ്വദേശി ദുബൈയിൽ നിര്യതനായി
അസുഖം കാരണം കുറച്ചു ദിവസങ്ങളായി ദുബൈ റാശിദ് ആശുപത്രിയിലായിരുന്നു

ദുബൈ | തിരുവനന്തപുരം വർക്കല വെട്ടൂർ റാത്തിക്കൽ സ്വദേശി നിയാസ് ഷാജഹാൻ (51) ദുബൈയിൽ നിര്യതനായി. ദുബൈയിലെ ചായപ്പൊടി കമ്പനിയിൽ സെയിൽസ്മാനായി ജോലി നോക്കുകയായിരുന്ന നിയാസിനെ അസുഖം കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുബൈ റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
പരേതരായ ഷാജഹാൻ- തങ്കച്ചി ഉമ്മാൾ എന്നിവരുടെ മകനാണ്. ഭാര്യ: തമീം ബീഗം, മക്കൾ: സഫ, മർവ. സഹോദരങ്ങൾ: മുംതാസ്, അൻസാർ, അസീഫ, ലീന. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
---- facebook comment plugin here -----