Connect with us

Bhima Koregaon

മൂന്നാം തരംഗം ചൂണ്ടിക്കാട്ടി വരവര റാവുവിന്റെ ജാമ്യം നീട്ടി

കൊവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ജയിലിലേക്ക് അയക്കണോ എന്ന് എന്‍ ഐ എയോട് കോടതി ചോദിച്ചു

Published

|

Last Updated

മുംബൈ | ഭീമാ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കവിയും സാമൂഹിക പ്രവര്‍ത്തകനുമായ വരവര റാവുവന്റെ ജാമ്യം ബോംബെ ഹൈക്കോടതി നീട്ടി. കൊവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ജയിലിലേക്ക് അയക്കണോ എന്ന് എന്‍ ഐ എയോട് കോടതി ചോദിച്ചു. തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ ജാമ്യം നീട്ടി നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

ജസ്റ്റിസ് എസ് എസ് ഷിന്‍ഡെ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നീട്ടി നല്‍കിയത്. അസുഖ ബാധിതനായ വരവര റാവുവിനെ ഈ സാഹചര്യത്തില്‍ വീണ്ടും ജയിലിലേക്ക് അയക്കണോ എന്നായിരുന്നു കോടതി എന്‍ ഐ എയോട് ചോദിച്ചത്.

രാജ്യത്ത് നിലവില്‍ മൂന്നാം തരംഗമാണെന്നും അത് 50 മുതല്‍ 60 ദിവസം വരെ നീണ്ടു നില്‍ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് വരവര റാവുവിന് ജാമ്യം നീട്ടി നല്‍കിയത്.

Latest