cpi
വൈക്കം സത്യാഗ്രഹ ശതാബ്ദി: സി പി ഐക്ക് പരാതിയില്ല
രിപാടിക്കായി തയ്യാറാക്കിയ പരസ്യത്തില്‍ സ്ഥലം എം എല്‍ എ സി കെ ആശയുടെ പേര് ഉള്‍പ്പെടുത്താതിരുന്നത് ശരിയായില്ല

കോട്ടയം | സര്‍ക്കാര്‍ സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി പരിപാടി വന്‍ വിജയമായിരുന്നുവെന്നും പരിപാടിക്കെതിരെ സി പി ഐക്ക് ഒരു പരാതിയുമില്ലെന്നും ജില്ലാ സെക്രട്ടറി വി ബി ബിനു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇണ്ടം തിരുത്തി മനയെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി എന്‍ വാസവനും വിശദമായി പറഞ്ഞിരുന്നു. സി പി ഐക്ക് പരാതി എന്ന നിലയില്‍ വാര്‍ത്തകള്‍ വരുന്നതില്‍ പാര്‍ട്ടിക്ക് പങ്കില്ല.
എന്നാല്‍ ഈ പരിപാടിക്കായി തയ്യാറാക്കിയ പരസ്യത്തില്‍ സ്ഥലം എം എല്‍ എ സി കെ ആശയുടെ പേര് ഉള്‍പ്പെടുത്താതിരുന്നത് ശരിയായില്ല. പി ആര്‍ ഡി ആണു പരസ്യം തയ്യാറാക്കിയത്. തെറ്റു ചൂണ്ടിക്കാണിച്ചാല്‍ തിരുത്തുക എന്നതാണ് എല്‍ ഡി എഫ് നയം. പരിപാടിയെക്കുറിച്ച് ഒരു തര്‍ക്കവും സി പി ഐക്കോ എം എല്‍ എക്കോ ഇല്ല.
പരിപാടിയുടെ വിജയം സര്‍ക്കാറിന്റെയും ഇടതുമുന്നണിയുടേയും പ്രവര്‍ത്തനങ്ങളുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. വീഴ്ചയുണ്ടായത് പി ആര്‍ ഡിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാ