Career Notification
ഏകലവ്യയിൽ ഒഴിവുകൾ
വിവിധ തസ്തികകളിലായി 7,267 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

നാഷനൽ എജ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റ്‌സിന് കീഴിലുള്ള ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ വിവിധ തസ്തികകളിലായി 7,267 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്.
1. പ്രിൻസിപ്പൽ 225: മാസ്റ്റർ ബിരുദവും ബി എഡ്/ത്രിവത്സര ഇന്റഗ്രേറ്റഡ് ബി എഡ്- എം എഡ്/ബി എഡ് ഉൾപ്പെട്ട നാല് വർഷ ഇന്റഗ്രേറ്റഡ് ബിരുദം. 50 വയസ്സ് കവിയരുത്. ശമ്പളം 78,800-2,92,200.
2. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ 1,460: ബന്ധപ്പെട്ട വിഷയത്തിൽ ബി എഡ് ഉൾപ്പെട്ട ഇന്റഗ്രേറ്റഡ് പി ജി. 40 വയസ്സ് കവിയരുത്. 47,600-1,51,100 രൂപ ശമ്പളം.
3. ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ 3,962: ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി/പി ജിയും ബി എഡ്/ത്രിവത്സര ഇന്റഗ്രേറ്റഡ് ബി എഡ്- എം എഡ്, അപേക്ഷകർ സി ടെറ്റ് നേടിയവരാകണം. 35 വയസ്സ് കവിയരുത്. 44,900-1,42,400 രൂപ ശമ്പളം.
4. ഫീമെയിൽ സ്റ്റാഫ് നഴ്‌സ് 550: നഴ്സിംഗിൽ ബി എസ് സി നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ടര വർഷത്തെ പ്രവൃത്തിപരിചയവും. 35 വയസ്സ് കവിയരുത്. 29,200-92,300 രൂപ ശമ്പളം.
5. ഹോസ്റ്റൽ വാർഡൻ 635: ബിരുദം/റീജ്യനൽ കോളജ് ഓഫ് എജ്യൂക്കേഷനിൽ നിന്ന് നാല് വർഷ ഇന്റഗ്രേറ്റഡ് ബിരുദം. 35 വയസ്സ് കവിയരുത്. 29,200-92,300 രൂപ ശമ്പളം.
6. അക്കൗണ്ടന്റ് 61: കൊമേഴ്‌സ് ബിരുദം . 30 കവിയരുത്. 35,400-1,12,400 രൂപ ശമ്പളം.
7. ജൂനിയിർ സെക്രട്ടേറിയറ്റ് അസ്സിസ്റ്റന്റ് 228: 12ാം ക്ലാസ്സ് ജയവും മിനുട്ടിൽ 35 ഇംഗ്ലീഷ് വാക്ക്, 30 ഹിന്ദി വാക്ക് ടൈപ്പിംഗ് സ്പീഡ്. 30 കവിയരുത്. 19,900-63,200 രൂപ ശമ്പളം.
8. ലാബ് അറ്റൻഡന്റ് 146: പത്താം ക്ലാസ്സ് വിജയവും ലബോറട്ടറി ടെക്‌നിക്കൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമയും. അല്ലെങ്കിൽ സയൻസ് വിഷയത്തിലുള്ള പ്ലസ്ടു. 30 കവിയരുത്. 18,000-56,900 രൂപ ശമ്പളം.