Connect with us

Kerala

അഞ്ചു വയസ്സുകാരനു നേരെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍

അങ്ങാടിക്കല്‍ ചന്ദനപ്പള്ളി രാജമ്മാ നിവാസ് വീട്ടില്‍ അനീഷ് എന്ന അനീഷ് കുമാര്‍ (44)നെ ആണ് കോന്നി പോലീസ് പിടികൂടിയത്.

Published

|

Last Updated

പത്തനംതിട്ട | അഞ്ചുവയസ്സുകാരനു നേരെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം കാട്ടിയ പ്രതി അറസ്റ്റില്‍. അങ്ങാടിക്കല്‍ ചന്ദനപ്പള്ളി രാജമ്മാ നിവാസ് വീട്ടില്‍ അനീഷ് എന്ന അനീഷ് കുമാര്‍ (44)നെ ആണ് കോന്നി പോലീസ് പിടികൂടിയത്. കോന്നി പ്രമാടം വെള്ളപ്പാറ വട്ടപ്പാറചരിവുകാലായില്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ് ഇയാള്‍.

മദ്യപിച്ചെത്തി കഥപറഞ്ഞു കൊടുക്കാമെന്ന് പറഞ്ഞ് കുട്ടിയെ മുറിയില്‍ കൊണ്ടുപോയശേഷം ശരീരത്തില്‍ കടന്നുപിടിച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. ഈവര്‍ഷം ജനുവരി 22, മാര്‍ച്ച് 11, മേയ് രണ്ട് എന്നീ ദിവസങ്ങളിലാണ് കുട്ടിക്ക് പീഡനമേറ്റത്. പത്തനംതിട്ട ജെ എഫ് എം സി രണ്ട് കോടതിയിലും കുട്ടിയുടെ മൊഴിയെടുത്തു.

ടിപ്പര്‍ ലോറിഡ്രൈവര്‍ ആണ് പ്രതി. കോന്നി പോലീസ് സ്റ്റേഷനിലെ 2023 ലെ കൂട്ട ബലാത്സംഗക്കേസിലെ രണ്ടാം പ്രതിയാണ് അനീഷ്. കോന്നി സ്റ്റേഷനില്‍ 2013 ലെടുത്ത ഒരു ക്രിമിനല്‍ കേസിലും, 2018 ല്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു ക്രിമിനല്‍ കേസുകളിലും ഇയാള്‍ പ്രതിയാണ്. തീവെപ്പ്, മോഷണം, സ്ത്രീകളെ ദേഹോപദ്രവം ഏല്‍പ്പിക്കല്‍ മാനഹാനിയുണ്ടാക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത കേസുകളാണിത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സി പി ഒ. നീന തെരേസ ജൂലിയര്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പോലീസ് ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.

 

Latest