Connect with us

Kerala

പിഎം ശ്രീ; മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സിപിഐ, ആലപ്പുഴയില്‍ ഇന്ന് 3.30ന്

ഇന്ന് വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക.

Published

|

Last Updated

ആലപ്പുഴ|പിഎം ശ്രീ വിവാദത്തില്‍ ചര്‍ച്ചയ്ക്ക് സിപിഐ. മുഖ്യമന്ത്രിയുമായി ആലപ്പുഴയില്‍ വെച്ച് ചര്‍ച്ച നടത്തുമെന്നും ബിനോയ് വിശ്വം. സിപിഐ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ചര്‍ച്ചയെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇന്ന് വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക. സിപിഐയെ പിണക്കില്ലെന്നാണ് സിപിഎം നേതൃത്വം അറിയിക്കുന്നത്. ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ തുടരുമെന്നും മുന്നണി ചേരുന്ന തീയതി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നാണ് സിപിഎം അറിയിക്കുന്നത്.

അതേസമയം, പിഎം ശ്രീ വിവാദത്തില്‍ വിട്ടുവീഴ്ചയില്ലാതെ പോകുമെന്നാണ് റവന്യു മന്ത്രി കെ രാജന്‍ വ്യക്തമാക്കി. നിലപാടുകളുള്ള പാര്‍ട്ടിയാണ് സിപിഐ. പാര്‍ട്ടിക്ക് പറയാനുള്ളതെല്ലാം പാര്‍ട്ടി സെക്രട്ടറി പറയും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എടുക്കുന്ന തീരുമാനത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ഒരു കാര്യങ്ങളിലും വിട്ടുവീഴ്ച ഇല്ലാത്ത വിധം മുന്നോട്ട് പോകുമെന്നും കെ രാജന്‍ പറഞ്ഞു.

 

 

Latest