university exam change
സംസ്ഥാനത്ത് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍മാര്‍
തിരുവനന്തപുരം| മഹാത്മാഗാന്ധി, കേരള, കാലിക്കറ്റ്, സാങ്കേതിക സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗത്തും വെള്ളെക്കെട്ടുകള്‍ രൂപപ്പെട്ട സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.
മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഏഴ് ജില്ലകളില്‍ ഇന്ന് സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചുണ്ട്. എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കാസര്‍കോട് ജില്ലകളിലാണ് അവധി.
---- facebook comment plugin here -----




