Connect with us

Uae

ഏകീകൃത ആരോഗ്യ ലൈസൻസിംഗ് പ്ലാറ്റ്ഫോം അടുത്ത വർഷം നിലവിൽ വരും

ആരോഗ്യ പ്രവർത്തകരുടെ ലൈസൻസിംഗ് നടപടികൾ വേഗത്തിലാകും

Published

|

Last Updated

അബൂദബി|ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ രജിസ്ട്രേഷനും ലൈസൻസിംഗിനുമുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ രൂപകൽപ്പന ആരോഗ്യ-പ്രതിരോധ മന്ത്രാലയം പൂർത്തിയാക്കി. 2026-ന്റെ രണ്ടാം പാദത്തിൽ ഈ പ്ലാറ്റ്ഫോം പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നൂതന കൃത്രിമ ബുദ്ധി സാങ്കേതികവിദ്യകൾ ഇത് ഉപയോഗിക്കുന്ന പുതിയ പ്ലാറ്റ്ഫോം പ്രതിവർഷം രണ്ട് ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് പ്രയോജനം ചെയ്യും.
പ്ലാറ്റ്ഫോം പ്രവർത്തനക്ഷമമാകുന്നതോടെ, മെഡിക്കൽ, അക്കാദമിക് യോഗ്യതകൾ എന്നിവയുടെ മൂല്യനിർണയം ഏകീകരിക്കാൻ കഴിയും. ഇത് സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾക്കിടയിൽ മൂല്യനിർണയങ്ങളുടെ പരസ്പര അംഗീകാരം സാധ്യമാക്കുകയും ചെയ്യും. ഡോക്ടർമാരുടെ നിയമന നടപടിക്രമങ്ങൾ ഏകീകരിക്കുന്നത് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
ആരോഗ്യ-പ്രതിരോധ മന്ത്രാലയം, അബൂദബി ആരോഗ്യ വകുപ്പ്, ദുബൈ ഹെൽത്ത് അതോറിറ്റി, ഷാർജ ഹെൽത്ത് അതോറിറ്റി എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ ആരോഗ്യ അതോറിറ്റികളുടെയും ഡിജിറ്റൽ സംവിധാനങ്ങളുമായി ഇത് സംയോജിപ്പിക്കും. ലൈസൻസിംഗ് ആവശ്യകതകളും നടപടിക്രമങ്ങളും ലളിതമാക്കുന്നതിലൂടെ വൈദഗ്ധ്യമുള്ള മെഡിക്കൽ വിദഗ്ധരെ യു എ ഇയിലേക്ക് ആകർഷിക്കാൻ പ്ലാറ്റ്ഫോം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിവിധ ആരോഗ്യ അതോറിറ്റികൾക്കിടയിൽ സാങ്കേതികപരമായ സഹകരണം വർധിപ്പിക്കാനും ഇത് സഹായിക്കും.
---- facebook comment plugin here -----

Latest