Connect with us

Uae

ഗസ്സയിൽ ഒരു ദശലക്ഷത്തിലധികം പേർക്ക് കുടിവെള്ളം ലഭ്യമാക്കാൻ യു എ ഇ

7.5 കിലോമീറ്റർ പൈപ്പ് ലൈൻ പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

അബൂദബി| യു എ ഇ ആരംഭിച്ച കുടിവെള്ള പൈപ്പ് ലൈൻ പദ്ധതിക്ക് തുടക്കമായി. ഗസ്സയിലെ ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ഈ പദ്ധതി വഴി ശുദ്ധീകരിച്ച വെള്ളം ലഭ്യമാകും.
ഈജിപ്തിലെ യു എ ഇ പ്ലാന്റുകളിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം ഗസ്സയിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതിയാണിത്. കടുത്ത ക്ഷാമം അനുഭവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഈ പദ്ധതി വഴി കുടിവെള്ളം ലഭ്യമാകും.

7.5 കിലോമീറ്റർ നീളമുള്ള ഈ പൈപ്പ് ലൈനിന് പ്രതിദിനം ഏകദേശം രണ്ട് ദശലക്ഷം ഗാലൻ വെള്ളം എത്തിക്കാൻ ശേഷിയുണ്ട്. ഈ പദ്ധതിക്ക് പുറമെ ആറ് ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കുകയും സംഭരണികളും ടാങ്കറുകളും വിതരണം ചെയ്യുകയും കിണറുകൾ പരിപാലിക്കുകയും ചെയ്തതുൾപ്പെടെയുള്ള നിരന്തരമായ പരിശ്രമങ്ങളും യു എ ഇ നടത്തിയിരുന്നു. ഇസ്റാഈലിന്റെ സൈനിക നടപടിക്ക് ശേഷം കടുത്ത ക്ഷാമം നേരിടുന്ന പ്രദേശത്ത് ഈ പദ്ധതി ഏറെ സഹായകമാകും.