Uae
യു എ ഇ സ്‌കൂളുകളിൽ ഹാജർ നിയമങ്ങൾ കർശനമാക്കുന്നു
ഹാജർ കുറഞ്ഞാൽ പാസാകില്ല

ദുബൈ | പുതിയ അധ്യയന വർഷം മുതൽ വിദ്യാർഥികളുടെ ഹാജറുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇന്നലെയാണ് വിദ്യാഭ്യാസ മന്ത്രാലയം പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചത്. പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച് ഒരു ദിവസം അനുമതിയില്ലാത്ത അവധിയെടുത്താൽ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകും. രക്ഷിതാക്കളെയും വിവരമറിയിക്കും.
ഒരു വിദ്യാർഥിയുടെ അവധി വെള്ളി, അല്ലെങ്കിൽ ഔദ്യോഗിക അവധി ദിവസങ്ങളോട് അടുത്ത ദിവസങ്ങളിലാണെങ്കിൽ അവ രണ്ട് ദിവസമായി കണക്കാക്കും. കൂടാതെ, ഒരു ടേമിൽ അഞ്ച് ദിവസവും ഒരു അധ്യയന വർഷം 15 ദിവസവുമാണ് അനുമതിയില്ലാത്ത അവധികൾ എടുക്കാനുള്ള പരമാവധി പരിധി. സ്‌കൂൾ വർഷാവസാനം അനുമതിയില്ലാത്ത അവധികൾ 15 ദിവസത്തിൽ കൂടുതലാണെങ്കിൽ വിദ്യാർഥിക്ക് പഠന തുടർച്ച നഷ്ടമാവും. കുട്ടികളുടെ ഫയൽ രക്ഷിതാവിന്റെ കൂടെ ബന്ധപ്പെട്ട അധികാരികൾക്കും ചൈൽഡ് പ്രൊട്ടക്ഷൻ ഏജൻസികൾക്കും കൈമാറും. രക്ഷിതാക്കൾക്ക് അഞ്ച് ദിവസത്തിനുള്ളിൽ അപ്പീൽ നൽകാം.അക്കാദമിക് വിജയത്തിന് സ്‌കൂളിലെ ഹാജർ നിർബന്ധമാണെന്ന് പുതിയ പ്ലാൻ ഊന്നിപ്പറയുന്നു.
---- facebook comment plugin here -----