Connect with us

Uae

ഇസ്‌റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് യു എ ഇ; ഖത്വറിന് പിന്തുണ

ആക്രമണം ഖത്വറിന്റെ പരമാധികാരത്തിന് നേരെയുള്ള നഗ്നമായ ലംഘനവും അന്താരാഷ്ട്ര നിയമത്തിനും യു എന്‍ ചാര്‍ട്ടറിനും എതിരെയുള്ള അപകടകരമായ ആക്രമണവുമാണെന്ന് യു എ ഇ വിദേശകാര്യ മന്ത്രാലയം

Published

|

Last Updated

അബൂദബി |  ഖത്വറിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രാഈല്‍ നടത്തിയ ആക്രമണത്തെ യു എ ഇ ശക്തമായി അപലപിച്ചു. സഹോദര രാജ്യമായ ഖത്വറിന് നേരെ നടന്ന നിന്ദ്യവും ഭീരുത്വപരവുമായ ആക്രമണത്തെ യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്്യാന്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു.
ആക്രമണം ഖത്വറിന്റെ പരമാധികാരത്തിന് നേരെയുള്ള നഗ്നമായ ലംഘനവും അന്താരാഷ്ട്ര നിയമത്തിനും യു എന്‍ ചാര്‍ട്ടറിനും എതിരെയുള്ള അപകടകരമായ ആക്രമണവുമാണെന്ന് യു എ ഇ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മേഖലയുടെയും ലോകത്തിന്റെയും സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഖത്വറിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ഖത്വറിന്റെയും അവിടുത്തെ പൗരന്‍മാരുടെയും താമസക്കാരുടെയും സുരക്ഷ സംരക്ഷിക്കാന്‍ എല്ലാ സഹായവും നല്‍കുമെന്നും ശൈഖ് അബ്ദുല്ല പറഞ്ഞു.
ഇസ്‌റാഈലിന്റെ ഈ ആക്രമണം തടയാന്‍ അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് യു എന്‍ സുരക്ഷാ കൗണ്‍സില്‍, ഉടനടി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗള്‍ഫ് സുരക്ഷ അവിഭാജ്യമാണെന്നും ഖത്വറിനെതിരെയുള്ള ആക്രമണത്തെ അപലപിക്കുന്നെന്നും പ്രസിഡന്റിന്റിന്റെ രാഷ്ട്രീയ കാര്യ ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ഖത്വര്‍, അതിന്റെ നേതൃത്വം, ജനങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയെ അല്ലാഹു സംരക്ഷിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest