Connect with us

Gulf

അധ്യയനകാലത്തെ വരവേൽക്കാനൊരുങ്ങി യു എ ഇ

ഒരു ലക്ഷം ദിർഹത്തിന്റെ സ്കോളർഷിപ്പ് അടക്കം മെഗാ ബാക്ക് ടു സ്കൂൾ ക്യാപെയ്നുമായി ലുലു

Published

|

Last Updated

അബുദാബി | മധ്യവേനൽ അവധിക്ക് ശേഷമെത്തുന്ന സ്കൂൾ തുറക്കലിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് യുഎഇയിലെ രക്ഷിതാക്കളും വിദ്യാർത്ഥികളും. അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയ കുടുംബങ്ങൾ പലരും കുട്ടികൾക്കായുള്ള ഷോപ്പിങ്ങ് തിരക്കിലാണ്. അധ്യയനകാലത്തെ സ്വീകരിക്കാനായി യുഎഇയിലെ വിപണിയും സജീവമായി കഴിഞ്ഞു. മിതമായ നിരക്കിൽ മികച്ച ഉത്പന്നങ്ങൾ ലഭ്യമാക്കി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ബാക്ക് ടു സ്കൂൾ ക്യാംപെയ്ന് തുടക്കമായി കഴിഞ്ഞു. ഒരു ലക്ഷം ദിർഹത്തിന്റെ സ്കോളർഷിപ്പ് അടക്കം മെഗാ ഓഫറുകളാണ് ഇത്തവണ ബാക്ക് ടു സ്കൂൾ ക്യാപെയ്നിലുള്ളത്.

സ്കൂൾ ബാഗുകൾ, ലഞ്ച് ബോക്സ്, വാട്ടർബോട്ടിൽ, ടാബ് ഗാഡ്ജെറ്റുകൾ തുടങ്ങിയവയുടെ ഏറ്റവും മികച്ച ശേഖരമാണ് ക്യാപെയ്ന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. സ്മാർട്ട് വാച്ചുകൾക്ക് അടക്കം സ്പെഷ്യൽ കോമ്പോ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ബ്രാൻഡഡ് ഉത്പന്നങ്ങൾ അടക്കം ഏറ്റവും മികച്ച വിലയിലാണ് ലഭ്യമാക്കിയിരിക്കുന്നത്.

അധ്യയനകാലത്തെ വരവേൽക്കാൻ ഏറ്റവും മികച്ച ഓഫറുകളാണ് ലഭ്യമാക്കിയിരിക്കുന്നതെന്നും വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ ശേഖരമാണ് ക്യാപെയ്ന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഉള്ളതെന്നും ലുലു ബയിങ്ങ് ഡയറക്ട‌ർ മുജീബ് റഹ്മാൻ വ്യക്തമാക്കി.

ഒരു ലക്ഷം ദിർഹത്തിന്റെ സ്കോളർഷിപ്പ്

വിദ്യാർത്ഥികൾക്കായി ഒരു ലക്ഷം ദിർഹത്തിന്റെ സ്കോളർഷിപ്പാണ് ബാക്ക് ടു സ്കൂൾ ക്യാപെയ്ന്റെ ഭാഗമായി ലുലു ഒരുക്കിയിട്ടുള്ളത്. നൂറ് ദിർഹത്തിനോ മുകളിലോ ഷോപ്പ് ചെയ്യുന്നവരിൽ നിന്ന് പത്ത് പേർക്ക് പതിനായിരം ദിർഹം വീതം സ്കോളർഷിപ്പ് ലഭിക്കും. കൂടാതെ സാംസങ്ങ് ടാബ്, ജെബിഎൽ ഇയർഫോൺ, സ്റ്റഡി ടേബിൾസ് തുടങ്ങിയ സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ട്.

സ്കൂൾ യൂണിഫോം 53 കേന്ദ്രങ്ങളിൽ

48 ലുലു ഹൈപ്പർമാർക്കറ്റ് ബ്രാഞ്ചുകളിലടക്കം 53 കേന്ദ്രങ്ങളിൽ നിന്ന് സ്കൂൾ യൂണിഫോം വാങ്ങാനാകും. കിൻഡർഗാർഡൻ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള യൂണിഫോമുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതിന് പുറമേ അൽ ദഫ്ര, അൽ വാഗൻ, അൽ ഖുഅ, ദൽമ ഐലൻഡ് എന്നിവടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലും യൂണിഫോം ലഭിക്കും.

യൂണിഫോം റീസൈക്കിളിങ്ങ് പോയിന്റ്

സുസ്ഥിരതയുടെ പ്രധാന്യം ഉയർത്തികാട്ടി പ്രത്യേകം യൂണിഫോം റീസൈക്കിളിങ്ങ് പോയിന്റുകളും ലുലു ഹൈപ്പർമാർക്കറ്റുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. രക്ഷിതാക്കൾക്കോ വിദ്യാർത്ഥികൾക്കോ ലുലു സ്റ്റോറുകളിലെ ഈ പോയിന്റുകളിൽ പഴയ യൂണിഫോം നിക്ഷേപിക്കാം. റീസൈക്കളിങ്ങ് പ്രോസസിലൂടെ, അർഹരായവരുടെ കൈകളിലേക്ക് ഈ സഹായം എത്തിചേരും.