Connect with us

gulf news

യു എ ഇ കൊടും ശൈത്യത്തിലേക്ക്; ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കുറഞ്ഞ താപനില 7 ഡിഗ്രി

വരും ദിവസങ്ങളില്‍ മൂടല്‍ മഞ്ഞിന് സാധ്യത കൂടുതലാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Published

|

Last Updated

അബൂദബി | രാജ്യം കൊടും ശൈത്യത്തിലേക്ക്. ഇന്നലെ പുലര്‍ച്ചെ രാജ്യത്ത് റിപ്പോര്‍ട് ചെയ്ത കുറഞ്ഞ താപനില 7 ഡിഗ്രി ഷെല്‍സിയസ്. വരും ദിവസങ്ങളില്‍ മൂടല്‍ മഞ്ഞിന് സാധ്യത കൂടുതലാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യു എ ഇ യില്‍ ദിനപ്രതി തണുപ്പിന്റെ കാഠിന്യം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ കുറഞ്ഞ താപ നില 10 ഡിഗ്രി സെല്‍ഷ്യസിന് താഴെയായിരുന്നു. അല്‍ ഐന്‍ ജബല്‍ ജെയ്ഷ് പര്‍വത നിരകളിലാണ് കുറഞ്ഞ താപ നില റിപ്പോര്‍ട് ചെയ്തത്.

ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ ഇടയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കനത്ത മഞ്ഞുള്ള സമയങ്ങളില്‍ സുരക്ഷിതമായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വാഹനങ്ങള്‍ക്ക് അമിത വേഗത പാടില്ല. വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം ഉറപ്പാക്കണമെന്നും അബുദാബിയിലെ നിരത്തുകളില്‍ മഞ്ഞുള്ള സമയങ്ങളില്‍ വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോ മീറ്ററാക്കി കുറച്ചിട്ടുണ്ടെന്നും മഞ്ഞുള്ള സമയങ്ങളില്‍ ഭാരവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.