Connect with us

National

ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിന് പുറത്ത് വൈദ്യുത വയര്‍ പൊട്ടിവീണു; രണ്ട് മരണം

40ഓളം പേര്‍ക്ക് പരുക്കേറ്റു.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലെ ഹൈദര്‍ഗഢിലെ അവ്‌സനേശ്വര്‍ മഹാദേവ ക്ഷേത്രത്തിന് പുറത്ത് വൈദ്യുത വയര്‍ പൊട്ടിവീണ് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 40ഓളം പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.ഒരു തകര ഷെഡ്ഡില്‍ വൈദ്യുത വയര്‍ പൊട്ടിവീണതാണ് അപകട കാരണം എന്നാണ് റിപ്പോര്‍ട്ട്. വിശേഷ ദിവസമായ ഇന്ന് ധാരാളം പേര്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇരുവരെയും ത്രിവേദിഗഞ്ച് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ ഇരുവരും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ജലാഭിഷേക ചടങ്ങിനായി പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടിയതെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുരങ്ങുകള്‍ പഴയ വൈദ്യുതി വയര്‍ തകര്‍ത്തതാണ് വൈദ്യുതാഘാതം ഏല്‍ക്കാന്‍ കാരണമെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ത്രിപാഠിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Latest