Connect with us

Kerala

രാഷ്ട്രപതി ഇന്ന് ശബരിമലയില്‍; ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

. രാഷ്ട്രപതി ദര്‍ശനം കഴിഞ്ഞു മടങ്ങുന്നതു വരെ മറ്റു തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലിന് അപ്പുറത്തേക്ക് പ്രവേശനം അനുവദിക്കില്ല

Published

|

Last Updated

തിരുവനന്തപുരം |  രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. രാഷ്ട്രപടിയുടെ വരവിനോട് അനുബന്ധിച്ച് ശബരിമലയില്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ദര്‍ശനം കഴിഞ്ഞു മടങ്ങുന്നതു വരെ മറ്റു തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലിന് അപ്പുറത്തേക്ക് പ്രവേശനം അനുവദിക്കില്ല. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ശബരിമലയിലും പമ്പയിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.രാവിലെ രാജ് ഭവനില്‍ നിന്ന് പുറപ്പെടുന്ന രാഷ്ട്രപതി വ്യോമസേന ഹെലികോപ്റ്ററിലാണ് ശബരിമലയിലേക്ക് പോകുക. നിലയ്ക്കലിന് പകരം രാവിലെ 9. 05 ന് പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാകിം ഹെലികോപ്റ്റര്‍ ഇറങ്ങും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ഈ മാറ്റം. തുടര്‍ന്ന് റോഡു മാര്‍ഗം പമ്പയിലെത്തും . പിന്നീട് പ്രത്യേക വാഹനത്തില്‍ സന്നിധാനത്തേക്ക് തിരിക്കും.

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി രാഷ്ട്രപതി സ്വാമി അയ്യപ്പനെ ദര്‍ശിക്കും. രാവിലെ 11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. രാഷ്ട്രപതിക്ക് ദേവസ്വം ബോര്‍ഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയില്‍ കൊത്തിയെടുത്ത അയ്യപ്പ രൂപം നല്‍കും. ഉച്ചയ്ക്ക് 12.20 ന് ദര്‍ശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കും. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും.

വൈകീട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും.

 

---- facebook comment plugin here -----

Latest