Kerala
കോട്ടക്കലില്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനുള്ളില്‍ കയറി ആക്രമിച്ചു
വളപ്പില്‍ ലുക്മാന്റെ മകന്‍ മിസ്ഹാബി(8)നാണ് നായയുടെ കടിയേറ്റത്.

മലപ്പുറം| മലപ്പുറം കോട്ടക്കലില്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനുള്ളില്‍ കയറി ആക്രമിച്ചു. വളപ്പില്‍ ലുക്മാന്റെ മകന്‍ മിസ്ഹാബി(8)നാണ് നായയുടെ കടിയേറ്റേത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം.
കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും അധികൃതര്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.
---- facebook comment plugin here -----