Connect with us

Kerala

അടിവാരത്ത് മദ്യലഹരിയില്‍ യുവാക്കളുടെ ആക്രമണം; രണ്ടു പേര്‍ക്ക് പരുക്ക്

ആക്രമണം നടത്തിയ അടിവാരം സ്വദേശികളായ ഷഫ്‌നാസ്, ടി കെ ഷമീര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Published

|

Last Updated

കോഴിക്കോട്|താമരശ്ശേരി അടിവാരത്ത് മദ്യലഹരിയില്‍ യുവാക്കളുടെ ആക്രമണം. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്. അടിവാരത്തെ ചുമട്ടുതൊഴിലാളികളായ ബാബുവിനും ഫസലിനുമാണ് പരുക്കേറ്റത്. മദ്യലഹരിയില്‍ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് ബാബുവിനെ ആക്രമിച്ചത്. ആക്രമണം നടത്തിയ അടിവാരം സ്വദേശികളായ ഷഫ്‌നാസ്, ടി കെ ഷമീര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

മര്‍ദനമേറ്റ ബാബു താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം താമരശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാബു പരാതി നല്‍കിയതില്‍ സാക്ഷി പറയുമെന്ന് പറഞ്ഞതിനാണ് ഫസലിനെ അക്രമികള്‍ മര്‍ദിച്ചത്. വൈകുന്നേരം അടിവാരം പോലീസ് ഔട്ട് പോസ്റ്റിന് മുന്നില്‍ വച്ച് ഷഫ്‌നാസാണ് ഫസലിനെ മര്‍ദിച്ചത്. ആളുകളെ ഇടിക്കുന്നതിനായി നിര്‍മിച്ച പ്രത്യേക ലോഹ നിര്‍മിത വസ്തുകൊണ്ടായിരുന്നു ആക്രമണം.

 

 

Latest