Connect with us

Kerala

രണ്ടു കുട്ടികള്‍ ടണലില്‍ വീണു; ഒരാള്‍ മരിച്ചു, ഒരാള്‍ക്കായി തിരച്ചില്‍

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ കാല്‍ വഴുതി വീണാണ് കുട്ടികളെ കാണാതായത്.

Published

|

Last Updated

ഇടുക്കി | ഓണാവധിക്ക് മുത്തച്ഛന്റെ വീട്ടില്‍ വിരുന്നെത്തിയ രണ്ടു കുട്ടികള്‍ ടണലില്‍ വീണു. ഒരാള്‍ മരിച്ചു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു.

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ കാല്‍ വഴുതി വീണാണ് കുട്ടികളെ കാണാതായത്. ഇരട്ടയാര്‍ ചേലക്കല്‍ കവലയില്‍ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.കായംകുളം സ്വദേശി മൈലാടുംപാറ വീട്ടില്‍ 12 വയസ്സുള്ള അമ്പാടിയെന്ന് വിളിക്കുന്ന അതുല്‍ ആണ് മരിച്ചത്. ഉപ്പുതറ സ്വദേശിയായ ഉപ്പുതറ സ്വദേശിയായ 12 വയസ്സുള്ള അപ്പു എന്നു വിളിക്കുന്ന കുട്ടിക്കായി തെരച്ചില്‍ തുടരുകയാണ്.

ഇരട്ടയാര്‍ ചേലക്കല്‍കവല മയിലാടുംപാറ രവിയുടെ വീട്ടില്‍ എത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. രവിയുടെ മകള്‍ രജിതയുടെ മകനാണ് മരിച്ച അമ്പാടി. രവിയുടെ മകന്‍ രതീഷിന്റെ മകന്‍ അപ്പുവിനെയാണ് കാണാതായത്.

Latest