Kasargod
സാരിയില്‍ ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി പന്ത്രണ്ടുകാരന്‍ മരിച്ചു
ചെങ്കള നാലാംമൈലില്‍ താമസിക്കുന്ന ആന്ധ്ര ചിറ്റൂര്‍ സ്വദേശി മസ്താന്റെ മകന്‍ ഉമ്മര്‍ ഫാറൂഖാണ് മരിച്ചത്.

കാസര്‍കോട് | അമ്മയുടെ സാരി ഉപയോഗിച്ച് ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി പന്ത്രണ്ടുകാരന് ദാരുണാന്ത്യം. ചെങ്കള നാലാംമൈലില്‍ താമസിക്കുന്ന ആന്ധ്ര ചിറ്റൂര്‍ സ്വദേശി മസ്താന്റെ മകന്‍ ഉമ്മര്‍ ഫാറൂഖാണ് മരിച്ചത്.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. കൂലിപ്പണിക്കാരനായ പിതാവ് മസ്താന്‍ ജോലിക്കും മാതാവ് നസ്രിന്‍ കടയിലും പോയ സമയത്തായിരുന്നു ഫാറൂഖ് സാരിയില്‍ ഊഞ്ഞാല്‍ കെട്ടി ആടാന്‍ ശ്രമിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിട്ടുള്ള മസ്താന്‍ ആറ് മാസം മുമ്പാണ് കുടുംബവുമായി നാലാം മൈലിലെ ക്വാര്‍ട്ടേഴ്സില്‍ താമസത്തിനെത്തിയത്.
വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. തസ്ലിന്‍, മെഹസാബ് എന്നിവര്‍ ഉമ്മര്‍ ഫാറൂഖിന്റെ സഹോദരങ്ങളാണ്.