Connect with us

local body election 2025

നിലമ്പൂര്‍ നഗരസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് അഞ്ച് സീറ്റിൽ

അഞ്ച് പേരും സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് രംഗത്തുള്ളത്.

Published

|

Last Updated

നിലമ്പൂര്‍ | നഗരസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന് അഞ്ച് സ്ഥാനാര്‍ഥികള്‍. അഞ്ച് പേരും സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് രംഗത്തുള്ളത്. പാത്തിപ്പാറ ഡിവിഷനില്‍ അസൈനാര്‍, ആലിന്‍ചുവട്- ലതികാ രാജീവ്, മുമ്മുള്ളി- ഷാജഹാന്‍ പാത്തിപ്പാറ, മുതീരി- നിയാസ്, വരമ്പന്‍പൊട്ടി- സുരേഷ് എന്നിവരാണ് നഗരസഭയിലെ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഭാഗമാകുമെന്ന് പറഞ്ഞിരുന്നെങ്കിലും സ്ഥാനാര്‍ഥി നിർണയ സമയത്ത് തൃണമൂല്‍ കോൺഗ്രസ്സിനെ യു ഡി എഫ് ചര്‍ച്ചക്കൊന്നും വിളിക്കുകയോ മത്സരിക്കാന്‍ വാര്‍ഡുകള്‍ നല്‍കുകയോ ചെയ്തില്ല. ഇതേ തുടര്‍ന്നാണ് ചില വാര്‍ഡുകളില്‍ തൃണമൂല്‍ ഒറ്റക്ക് മത്സരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഏതാനും വാര്‍ഡുകളില്‍ പാര്‍ട്ടിക്ക് വിജയ സാധ്യതയുള്ളതായും ഇവര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest