Kerala
പാരമ്പര്യ അറിവുകൾ യഥാർഥ രൂപത്തിൽ പരിശീലിക്കണം: ഹകീം അസ്ഹരി
ജാമിഅ മദീനതുന്നൂറിൽ അക്കാദമിക് ഇൻ ചാർജുമാരുടെ വാർഷിക സംഗമം

പൂനൂർ | പാരമ്പര്യ അറിവുകൾ യഥാർഥ രൂപത്തിൽ പരിശീലിക്കപ്പെടണമെന്നും നിപുണരായവർ ഉണ്ടാവേണ്ടത് അറിവിൻ്റെ നിലനിപ്പിന് അനിവാര്യമാണെന്നും ജാമിഅ ഫൗണ്ടർ കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി. ജാമിഅ മദീനതുന്നൂറിന് കീഴിലെ ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഇൻ്റഗ്രേറ്റഡ് സ്റ്റഡീസ് കാമ്പസുകളിലെ അക്കാദമിക് ഇൻ ചാർജുമാരുടെ വാർഷിക സംഗമത്തിൽ കോൺഫ്ലുവൻസ് മെസ്സേജ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആപ്ലിക്കേഷനുകൾ പോലെയുള്ള ടെക്നോളജിയെ മാത്രം ആശ്രയിക്കാത്ത കഴിവാണ് യഥാർഥ അറിവെന്നും എപ്പോഴും ഉപയുക്തമായതെന്നും അദ്ദേഹം ഓർമപ്പെടുത്തി. കേരളത്തിലേക്ക് അറിവെത്തിയ ഇതര സംസ്ഥാനങ്ങളിലേക്കുള്ള തിരിച്ചുനൽകലാണ് ഇന്റർസ്റ്റേറ്റ് ക്യാമ്പസുകളിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഗമം ഇമാം അബു സ്വാലിഹ് സഖാഫി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി അഡ്വ. സയ്യിദ് സുഹൈൽ നൂറാനി അവേലവും ഡോ. ശാഹുൽ ഹമീദ് നൂറാനിയും ഉബൈദ് നൂറാനി ഗുജറാത്തും വിഷയാവതരണങ്ങൾ നടത്തി. തുറന്ന ചർച്ചക്ക് ഡീൻ ഓഫ് ഇൻറർ സ്റ്റേറ്റ് അഫയേഴ്സ് ജാഫർ അഹ്മദ് നൂറാനിയും വാർഷിക റിപ്പോർട്ട് ഇവാല്വേഷന് പ്രോ-റെക്ടർ ആസഫ് നൂറാനിയും നേതൃത്വം നൽകി.
നുഅ്മാൻ നൂറാനി സ്വാഗതവും അംറാസ് നൂറാനി നന്ദിയും പറഞ്ഞു. അടുത്ത അക്കാദമിക് വർഷത്തേക്കുള്ള കർമരേഖയുമായാണ് ഇന്റർസ്റ്റേറ്റ് കോൺഫ്ലുൻസ സമാപിച്ചത്.
---- facebook comment plugin here -----