Connect with us

Kerala

വാഗമണ്ണില്‍ വിനോദസഞ്ചാരി കൊക്കയില്‍ വീണ് മരിച്ചു

ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Published

|

Last Updated

വാഗമണ്‍ |  ഇടുക്കി വാഗമണ്ണില്‍ വിനോദസഞ്ചാരി കൊക്കയില്‍ വീണ് മരിച്ചു. എറണാകുളം സ്വദേശി തോബിയാസ് (58) ആണ് മരിച്ചത്. വാഗമണ്‍ ചാത്തന്‍പാറയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.

ചാത്തന്‍പാറയില്‍ ഇറങ്ങുമ്പോള്‍ കാലുതെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നു. രാത്രി ഫയര്‍ഫോഴ്‌സെത്തി തിരച്ചില്‍ നടത്തിയെങ്കിലും കനത്ത മഴ പ്രതിസന്ധി സൃഷ്ടിച്ചു.ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് സുഹൃത്തുകള്‍ക്കൊപ്പമാണ് തോബിയാസ് വാഗമണ്ണില്‍ എത്തിയത്.

 

 

Latest