Kerala
വയനാട് ഡി സി സി പ്രസിഡന്റായി ടി ജെ ഐസക് ചുമതലയേറ്റു
പാര്‍ട്ടിക്കകത്ത് പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ഐസക്

കല്‍പ്പറ്റ | വയനാട് ഡി സി സിയുടെ പുതിയ പ്രസിഡന്റായി അഡ്വ. ടി ജെ ഐസക് ചുമതലയേറ്റു. ഡി സി സി യോഗത്തിലാണ് ഐസക് പദവി ഏറ്റെടുത്തത്. കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെ യോഗത്തില്‍ സംബന്ധിച്ചു. പാര്‍ട്ടിക്കകത്ത് പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ഐസക് പറഞ്ഞു.
എന്‍ ഡി അപ്പച്ചന്‍ രാജിവച്ച ഒഴിവിലാണ് ഐസകിനെ നിയമിച്ചത്.അപ്പച്ചനെ എ ഐ സി സി അംഗമാക്കിയിട്ടുണ്ട്. വയനാട്ടിലെ ഗ്രൂപ്പ് പ്രശ്നങ്ങളാണ് അപ്പച്ചന്റെ രാജിയില്‍ കലാശിച്ചത്.
ഡി സി സി ട്രഷററായിരുന്ന എന്‍ എം വിജയനും മകനും ജീവനൊടുക്കിയതുള്‍പ്പെടെയുള്ള ആത്മഹത്യകളും പാര്‍ട്ടിയെ പിടിച്ചുലച്ചിരുന്നു.
---- facebook comment plugin here -----