Kerala
വീട്ടുകിണറില്‍ വീണ പുലിയെ രക്ഷപ്പെടുത്തി
ഫയര്‍ഫോഴ്‌സ് ആണ് അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെ പുലിയെ പുറത്തെടുത്തത്.

കൊല്ലം: വീട്ടിലെ കിണറ്റില്‍ വീണ പുലിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. കൊല്ലം കറവൂരിലാണ് സംഭവം. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയാണ് പുലിയെ പുറത്തെത്തിച്ചത്.
രക്ഷാപ്രവര്‍ത്തനം അഞ്ചു മണിക്കൂറോളം നീണ്ടു. വല ഉപയോഗിച്ചാണ് പുലിയെ കരക്കെത്തിച്ചത്.
ഇന്ന് രാവിലെയാണ് വീട്ടുകാര്‍ കിണറില്‍ പുലിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
---- facebook comment plugin here -----