Kerala
പത്ത് വര്‍ഷം കൊണ്ട് കേരളത്തില്‍ ഉണ്ടാക്കാനായത് വലിയ മാറ്റങ്ങള്‍; കിഫ്ബിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
കിഫ്ബി മുഖേന 96,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്താനായത്.
തിരുവനന്തപുരം | കിഫ്ബിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി വികസന സ്രോതസ്സാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് കേരളത്തില്‍ വലിയ മാറ്റങ്ങളാണ് കിഫ്ബിയിലൂടെ ഉണ്ടാക്കാനായത്.
നാടിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന് സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനാണ് കിഫ്ബി രൂപവത്കരിച്ചത്. കിഫ്ബി മുഖേന 96,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്താനായത്. ദേശീയപാത വികസനത്തിനു മാത്രം 5,600 കോടി രൂപ നല്‍കിയത് കിഫ്ബി പണം ഉപയോഗിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇ ഡി നോട്ടീസ് അയച്ചിരുന്നു. വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ (ഫെമ) ലംഘിച്ചുവെന്ന് ആരോപിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

