Kerala
വയനാട്ടിലെ മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ; പശുക്കിടാവിനെ കൊന്നു തിന്നു
പ്രദേശത്തുകാരനായ തോമസിന്റെ ഒരു വയസ്സുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നുതിന്നത്.

സുല്‍ത്താന്‍ ബത്തേരി | വയനാട്ടിലെ മുള്ളന്‍കൊല്ലിയെ പരിഭ്രാന്തിയിലാഴ്ത്തി വീണ്ടും കടുവയുടെ ആക്രമണം. പ്രദേശത്തുകാരനായ തോമസിന്റെ ഒരു വയസ്സുള്ള പശുക്കിടാവിനെ കടുവ കൊന്നു തിന്നു.
പശുക്കിടാവിന്റെ അവശിഷ്ടങ്ങള്‍ പിടികൂടിയ ഭാഗത്തു നിന്ന് നൂറു മീറ്റര്‍ മാറി പാടത്ത് കണ്ടെത്തി. ഞായറാഴ്ച കുര്‍ബാനക്ക് ചര്‍ച്ചിലേക്ക് പോയവര്‍ കടുവയെ കണ്ടതായും വിവരമുണ്ട്.
രണ്ട് മാസത്തോളമായി മുള്ളന്‍കൊല്ലിയില്‍ കടുവയുടെ ശല്യമുണ്ട്. പിടികൂടാനായി വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായിട്ടില്ല. മയക്കുവെടി വെക്കാനുള്ള ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു.
---- facebook comment plugin here -----