Connect with us

Kerala

കാട്ടൂരില്‍ എം ഡി എം എയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

രഹസ്യ വിവരത്തെ തുടര്‍ന്ന് കാട്ടൂര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് സുജിത്തിന്റെ വീട്ടില്‍ നിന്നും എംഡിഎംഎ പിടികൂടിയത്.

Published

|

Last Updated

തൃശൂര്‍|കാട്ടൂരില്‍ വാടക വീട്ടില്‍ നിന്ന് എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കാട്ടൂര്‍ സിഎച്ച്‌സിക്ക് സമീപം താമസിക്കുന്ന വാഴപ്പുരക്കല്‍ വീട്ടില്‍ സുജിത്ത് (28), കിഴുപ്പുള്ളിക്കര മാളിയേക്കല്‍ വീട്ടില്‍ ജെറില്‍ (27), കിഴുപ്പുള്ളിക്കര ചക്കാണ്ടിവീട്ടില്‍ അജിത്ത് (24) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് കാട്ടൂര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് സുജിത്തിന്റെ വീട്ടില്‍ നിന്നും എംഡിഎംഎ പിടികൂടിയത്. കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബൈജു ഇ ആര്‍, പ്രൊബേഷന്‍ എസ് ഐ സനദ്, സബ് ഇന്‍സ്‌പെക്ടര്‍ ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിന്നല്‍, സിവില്‍ പോലീസ് ഓഫീസര്‍ കിരണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.