Connect with us

National

ജമ്മു കശ്മീരില്‍ സൈനിക വാഹനം ആക്രമിച്ച മൂന്ന് ഭീകരരെ വധിച്ചു

പ്രദേശത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന പിടിച്ചെടുത്തതായും ഏറ്റുമുട്ടല്‍ തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ശ്രീനഗര്‍  | ജമ്മു കശ്മീരിലെ അഖ്നൂറില്‍ സൈനികവാഹനത്തിന് നേരെ വെടിയുതിര്‍ത്ത മൂന്ന് ഭീകരരെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രദേശത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന പിടിച്ചെടുത്തതായും ഏറ്റുമുട്ടല്‍ തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ ഏഴോടെ ബട്ടാല്‍ മേഖലയില്‍ മൂന്ന് ഭീകരര്‍ സൈനിക വാഹനത്തിന് നേരെ ഒന്നിലധികം റൗണ്ട് വെടിയുതിര്‍ത്തത്. ഉടന്‍തന്നെ സുരക്ഷാ സേന തിരിച്ചടിച്ചു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യ വരിച്ചു. 12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആവര്‍ത്തിച്ചുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 24ന് ലെഫ്റ്റന്റ് ഗവര്‍ണറുടെ വീട്ടില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു