National
മൊസാംബിക്കില്‍ ബോട്ട് മുങ്ങി മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു; മലയാളിയടക്കം അഞ്ചു പേരെ കാണാതായി
എം ടി സീ ക്വസ്റ്റ് എന്ന കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്

ന്യൂഡല്‍ഹി | ദക്ഷിണാഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. മലയാളിയടക്കം അഞ്ചു പേരെ കാണാതായി. രണ്ട് പേരുടെ നില ഗുരുതരമാണ്. 21 പേരാണ് ആകെ ബോട്ടിലുണ്ടായിരുന്നത്.ഇവരില്‍ 14 പേര്‍ സുരക്ഷിതരാണ്.
എം ടി സീ ക്വസ്റ്റ് എന്ന കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്. സ്ഥിതി നിരീക്ഷിച്ചു വരുന്നതായി ഡിജി ഷിപ്പിംഗ് വൃത്തങ്ങള്‍ അറിയിച്ചു. ബന്ധപ്പെടാനുള്ള നമ്പര്‍ ഹൈക്കമ്മീഷണര്‍ പുറത്തിറക്കിയിട്ടുണ്ട്. +258-870087401 , +258821207788, +258871753920 (വാട്‌സാപ്പ്)
---- facebook comment plugin here -----